വീട് കയറി ആക്രമണം: ആറ് അംഗസംഘം അറസ്റ്റിൽ

Monday 06 May 2024 12:18 AM IST

പന്തളം : വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസിലെ പ്രതികളായ അച്ഛനും മക്കളും ഉൾപ്പെടുന്ന 6 അംഗ സംഘത്തെ കന്യാകുമാരിയിൽ നിന്ന് പന്തളം പൊലീസ് പിടികൂടി. കുളനട ഉളനാട് കരിമല കോഴിമല പുത്തൻവീട്ടിൽ കുഞ്ഞുമോൻ (55), മക്കളായ ബിബിൻ (32), സിബിൻ (29), അയൽവാസിയും സുഹൃത്തുക്കളുമായ കുളനട ഉളനാട് ബിനു ഡാനിയൽ (42),ഉളനാട് കരിമല വല്യയ്യത്ത് ഉമേഷ് കുമാർ (32), ഉളനാട് കരിമല ചിഞ്ചു ഭവനിൽ സഞ്ജു (22) എന്നിവരെയാണ് പിടികൂടിയത്. നിരവധി അടിപിടി കേസിലെ പ്രതികളായ സംഘം കഴിഞ്ഞ 15ന് കുളനട പാണിൽചൂടുകാട്ടിൽ വല്യയ്യത്ത് കിഴക്കേതിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു.
അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ നേതൃത്വത്തിൽ പന്തളം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ ബി.അനിൽകുമാർ, പൊലീസുദ്യോഗസ്ഥരായ എസ്.അൻവർഷ , വിഷ്ണുനാഥ് എന്നിവരടങ്ങിയ സ്‌പെഷ്യൽ ടീമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement