കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; മരിച്ചത് മുംബയ് സ്വദേശി

Monday 06 May 2024 8:51 AM IST

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ (എൻഐടി) വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മുംബയ് സ്വദേശി യോഗേശ്വർ നാഥാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ യോഗേശ്വർ ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്നും ചാടുകയായിരുന്നു.ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു യോഗേശ്വർ. ആത്മഹത്യയ്ക്ക് മുൻപായി വിദ്യാർത്ഥി വീട്ടിലേക്ക് മെസേജ് അയച്ചതായും എൻഐടി അധികൃതർ പറയുന്നു.ബിടെക് പരീക്ഷകൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. മുൻപും എൻഐടിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.