വി. മുരളീധരൻ ഇന്ന് കേരളത്തിൽ
Saturday 20 July 2019 12:46 AM IST
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് കേരളത്തിലെത്തും. രാവിലെ 8 മണിക്ക് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം 8.30ന് ആലുവയിലെ തന്ത്രവിദ്യാപീഠം, 10.30ന് കാലടിയിലെ ആദിശങ്കര സ്തൂപം, 11ന് ശൃംഗേരി മഠം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. വൈകിട്ട് നാലിന് മന്ത്രി തൃശൂരിൽ മണ്ണുത്തി - വടക്കാഞ്ചേരി ദേശീയപാതയിൽ നിർമ്മാണം തടസപ്പെട്ടു കിടക്കുന്ന കുതിരാൻ സന്ദർശിക്കും. ആർ.എസ്.എസ് പ്രാന്ത് സംഘചാലക് പി.ഇ.ബി. മേനോൻ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ എന്നിവരുമായും ബി.ജെ.പി നേതാക്കളുമായും ആലുവ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ചയും നിശ്‌ചയിച്ചിട്ടുണ്ട്. നാളെ രാവിലെ മന്ത്രി ഡൽഹിക്ക് മടങ്ങും.