കരിങ്ങാച്ചിറ കത്തീഡ്രലിൽ നേർച്ചസദ്യ ഇന്ന്

Tuesday 07 May 2024 1:18 AM IST
കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നേർച്ചസദ്യ തയ്യാറാക്കുന്ന വിശ്വാസികൾ

തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന്റെ ഭാഗമായി ഇന്ന് നേർച്ചസദ്യ നടക്കും. രാവിലെ 11ന് നേർച്ചസദ്യയുടെ ആശീർവാദം നടക്കും. തുർന്ന് പ്രത്യേകമായി ഒരുക്കിയി​ട്ടുള്ള ഏഴു കൗണ്ടറുകളിൽ നേർച്ചസദ്യ വിതരണം ചെയ്യും. കത്തീഡ്രലിലെ മാർ ഗ്രീഗോറിയോസ് ഹാളിൽ നേർച്ചസദ്യ തയ്യാറാക്കുവാൻ ഭക്തസംഘടനകൾ, കുടുബയൂണിറ്റുകൾ, വിശ്വാസികൾ എന്നിവർ ഒത്തുചേർന്നു.

സൗഹാർദ്ദത്തിന്റെ കൂട്ടായ്മയായ നേർച്ചസദ്യയിൽ ആയിരങ്ങളാണ് പങ്കെടുക്കുക. വൈകീട്ട് 6 ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ചങ്ങംപുത കുരിശു പള്ളിയിലേക്കുള്ള പ്രദക്ഷിണത്തെ തുടർന്ന് പെരുന്നാൾ സമാപിക്കും

Advertisement
Advertisement