അമ്പാടി​ മലയി​ലെ കി​ണറുകളി​ൽ  ജലനി​രപ്പ് കൂട്ടി​   മെത്രാൻ ബേബി ട്രസ്റ്റ് പ്രവർത്തകർ

Tuesday 07 May 2024 1:51 AM IST

ചോറ്റാനിക്കര: കുടി​വെള്ള ക്ഷാമം പരി​ഹരി​ക്കാൻ വേറി​ട്ട വഴി​ കണ്ടെത്തുകയാണ് ചോറ്റാനിക്കരയി​ലെ മെത്രാൻ ബേബി ട്രസ്റ്റ് ഭാരവാഹികൾ.

കനാൽ വെള്ളം തടഞ്ഞുനിറുത്തി കിണറുകളിലെ വെള്ളത്തിൻ്റെ അളവ് കൂട്ടുകയാണ് ഇവർ കണ്ടെത്തി​യ പോംവഴി​.

അമ്പാടിമലയിലും പരിസരപ്രദേശങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ. പെരിയാർ വാലികനാലിൽ നിന്ന് തുറന്ന് വിടുന്ന വെള്ളം അടിയാക്കൽ വലിയ തോട്ടിലൂടെ ചിത്രപ്പുഴ വഴി ചമ്പക്കരയിലേക്ക് പോകുന്നത് മനസിലാക്കിയ പ്രവർത്തകർ.

കവലീശ്വരം ചീപ്പിൽ പലക ഇട്ട് വെള്ളം തടഞ്ഞു നിർത്തി അടിയാക്കൽ കൊച്ചു തോട്ടിലേക്ക് തിരിച്ചു വിട്ടു. ഈ വെള്ളം 2 കിലോമീറ്റർ കൊച്ച് തോട്ടിലൂടെ ഒഴുകാൻ ചീപ്പിന് താഴെ വലിയ തോട്ടിലേക്ക് ചേരുന്ന ഭാഗത്ത് ബണ്ട് നിർമ്മിച്ചു.

ഇതോടെ കൊച്ച് തോടിനോടും കടുംഗമംഗലം - കവലീശ്വരം തോടിനോടും ചേർന്ന 200 ഓളം വീടുകളിലെ കിണറുകളിൽ കടുത്ത വേനലിൽ വെള്ളത്തിൻ്റെ അളവ് കൂടി​. നാട്ടുകാർക്ക് അലക്കുവാനും കുളിക്കുവാനും തോട്ടിലൂടെ എത്തിയ ജലം ഉപയോഗപ്രദമായി.

വേനൽ ചൂട്ടിൽ കവലീശ്വരം ചീപ്പിൽ പലക ഇട്ട ഭാഗത്ത് കുളിക്കാനും കുട്ടികളെ നീന്തൽ പഠിപ്പിക്കാനും ആളുകളുടെ തിരക്കുംകൂടി. ഇതിനായി പ്രവർത്തിച്ചത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസും വർഗീസ് മാഞ്ഞിലാ, എലിയാസ് ഇ.വി , ശ്യാം (ശ്രീകുമാർ ), ദീപേഷ് തങ്കച്ചൻ,ഷെറിമോൻ, ബിനോയി തോമസ്, രതീഷ് പത്മനാഭൻ, അരുൺ രാജ്, ഷിജോ ജോസഫ് എന്നിവരുമാണ്.

Advertisement
Advertisement