കൊച്ചി വണ്ടർലയിൽ സമ്മർലാ ഫിയസ്റ്റ  

Tuesday 07 May 2024 12:05 AM IST

കൊച്ചി: വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് കൊച്ചിയിലെ വണ്ടർലയിൽ മെയ് 31 വരെ 'സമ്മർലാ ഫിയസ്റ്റ' ആഘോഷിക്കുന്നു

ഏറ്റവും പുതുതായി ആരംഭിച്ചിരിക്കുന്ന എയർ റേസ് അടക്കം നിരവധി റൈഡുകളും, ലൈവ് ഷോകളും, ഫുഡ് ഫെസ്റ്റിവലുകളും, അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫൺ ഗെയിമുകളും, ത്രസിപ്പിക്കുന്ന ഡി. ജെയും ആഘോഷത്തിന് മാറ്റു കൂട്ടും. വണ്ടർലായുടെ എക്‌സ്‌ക്ലൂസീവ് പൂൾ പാർട്ടികളിലും അതിഥികൾക്ക് പങ്കെടുക്കാം. ഒരു ഗിഗിൾ കോർണറും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

പാർക്കിൽ പുതുതായി തയാറാക്കിയിരിക്കുന്ന പ്രത്യേക പാനീയ കൗണ്ടറുകൾ വേനൽക്കാലത്തെ ചൂടിനെ മറികടക്കുവാൻ സഹായിക്കും. സന്ദർശകർക്ക് നിരവധി ഇളവുകളാണ് ലഭിക്കുന്നത്. മൂന്ന് ദിവസം മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഓരോ നിമിഷവും ആസ്വദിക്കുവാൻ അവസരമുണ്ടാക്കി കൊടുക്കുന്നതിനോടൊപ്പം മികച്ച ഓർമ്മകളും ലഭ്യമാക്കുയെന്നതാണ് ലക്ഷ്യമെന്ന് വണ്ടർല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു,

Advertisement
Advertisement