പുതിയ കോർപ്പറേറ്റ് ബ്രാൻഡിംഗുമായി ആസാദ് ഗ്രൂപ്പ്

Tuesday 07 May 2024 12:10 AM IST

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പാരമ്പര്യമുള്ള വ്യവസായ സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരത്തെ ആസാദ് ഗ്രൂപ്പ് പുതിയ കോർപ്പറേറ്റ് ബ്രാൻഡിംഗിന് തുടക്കമിട്ടു. പുതിയ സ്ട്രാറ്റജിക് കോർപ്പറേറ്റ് ഐഡന്റിറ്റിയും പത്തിലധികം വെർട്ടിക്കലുമായാണ് 84 വർഷം പാരമ്പര്യമുള്ള ആസാദ് കോർപ്പറേറ്റ് ഹൗസായി മാറുന്നത്. ആസാദ് ലെഗസി കോർപ്പറേറ്റ് ഹൗസിന്റെ പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റി ചെയർമാൻ അബ്ദുൽ നാസർ ആസാദ്, കോർപ്പറേറ്റ് മാനേജിംഗ് ഡയറക്ടർ നസീറ നാസർ, വെർട്ടിക്കലുകളുടെ മാനേജിംഗ് ഡയറക്ടർമാരായ മാഹിൻ ആസാദ്, വസിം ആസാദ്, ഒസ്മാൻ ആസാദ് എന്നിവർ ചേർന്ന് പുറത്തിറക്കി.
സൗന്ദര്യം, ഐക്യം, ആഘോഷം എന്നിവയെ ബന്ധിപ്പിക്കുന്ന കോർപ്പറേറ്റ് ഐഡന്റിറ്റിക്ക് 'സ്റ്റാർ ഫ്‌ളവർ' എന്നാണ് പേര്.
കോർപ്പറേറ്റ് ബ്രാൻഡിംഗ് രംഗത്തെ പ്രമുഖരായ 'ദി ബക്ക് ഗ്രൂപ്പാണ് കോർപ്പറേറ്റ് സ്ട്രാറ്റജി കൈകാര്യം ചെയ്യുന്നത്. മത്തായി സ്ട്രാറ്റജി കൺസൾട്ടിംഗാണ് സ്ട്രാറ്റജി രൂപപ്പെടുത്തിയത്. ബിബ്ലിയോബുദ്ധ സ്ട്രാറ്റജിക് ഡിസൈനാണ് രൂപകല്പന.

അബ്ദുൾ നാസർ ആസാദിന്റെ പിതാവ് എം. പി ആസാദാണ് ഗ്രൂപ്പിന് 86 വർഷം മുൻപ് തുടക്കമിട്ടത്. ലോകത്തെ കൂടുതൽ മനോഹരമാക്കാൻ ആസാദിന്റെ പൈതൃകം മൂന്നാമത്തെയും നാലാമത്തെയും തലമുറകളിലൂടെ കൂടുതൽ ശക്തി നേടുകയാണെന്ന് അബ്ദുൾ നാസർ ആസാദ് പറഞ്ഞു.

ഹെറിറ്റേജ് ഹോട്ടലുകൾ, പ്രീമിയം റെസ്റ്റോറന്റുകൾ, ക്വിക്ക് സർവീസ് റെസ്റ്റോറന്റുകൾ, സ്ട്രീറ്റ് ഫുഡ് ചെയിൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി, പാക്കേജ്ഡ് ഫുഡ് എന്നിവയുടെ ശൃംഖലകൾ ഉൾപ്പെടെ പത്ത് വെർട്ടിക്കലുകളാണ് ആരംഭിച്ചത്.
'ആസാദ് കോർപ്പറേറ്റ് പോലെുള്ള ബിസിനസ് ഗ്രൂപ്പുകളെ ആഗോള തലത്തിലേക്ക് ഉയർത്താനാണ് ശ്രമമെന്ന് സ്ട്രാറ്റജിസ്റ്റും ബ്രേക്ക് ഗ്രൂപ്പ് സ്ഥാപകനുമായ മനോജ് മത്തായി പറഞ്ഞു.

Advertisement
Advertisement