പ്രതിരോധകുത്തിവെപ്പ്

Monday 06 May 2024 10:28 PM IST

തിരൂരങ്ങാടി: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് വിവിധ സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര പോവുന്ന യാത്രക്കാർക്ക് തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രതിരോധ കുത്തിവെപ്പ് നടത്തി. വിവിധ ട്രാവൽസുകൾ വഴി പോവുന്ന 250 ഓളം പേർക്കാണ് ഇന്നലെ ആശുപത്രിയിൽ വെച്ച് കുത്തിവെപ്പ് നടത്തിയത്. താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. പ്രഭുദാസിൻ്റെ നേതൃത്വത്തിൽ ആർ.എം. ഒ. ഡോ.ഹാഫിസ്, തിരൂരങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, ജെ.എച്ച്.ഐമാരായ കിഷോർ, പ്രദീപ്,ജലീൽ, സ്മിത, ശ്രീനാഥ്, പി.എച്ച്.എൻമാരായ താഹിറ, സൂര്യ, ബിന്ദു, സാനിയ, ഷീജ, നീതു, ആശ വളണ്ടിയർമാരായ ജൂലി. ടി.കെ, സിന്ദു ,ശ്രീജ, അഷ്റഫ് കളത്തിങ്ങൽ പാറ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement