വഴി​ പറയാതെ നഗരങ്ങൾ

Tuesday 07 May 2024 12:15 AM IST

ദി​ശാസൂചക ബോർഡുകൾ ഇല്ലാത്തതും കാണാത്തതുമായ നഗരകേന്ദ്രങ്ങളി​ലൂടെയുള്ള സഞ്ചാരം

നെല്ലിമൂട്ടിൽപടിയിൽ ഒാലയുടെ മറവിൽ

അടൂർ : നെല്ലിമൂട്ടിൽപടി ട്രാഫിക്ക് സിഗ്നലിൽ സ്ഥലനാമം രേഖപ്പെടുത്തിയ വലിയ ബോർഡ് ഉണ്ടെങ്കിലും സമീപത്തെ പുരയിടത്തിലെ തെങ്ങിന്റെ ഒാലയുടെ മറവിലാണ്. പത്തനംതിട്ട, ശബരിമല, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് തിരിയുവാനുള്ള ദിശാസൂചകമാണിത്. കാഴ്ച മറയ്ക്കുന്ന ഒാലകൾ വെട്ടി മാറ്റിയാൽ മാത്രമേ സ്ഥലനാമം വായിക്കാനാകൂ.

ബോ​ർ​ഡി​ലെ​ ​ദി​ശ​ക​ൾ​ ​മാ​ഞ്ഞു
പ​ത്ത​നം​തി​ട്ട​ ​:​ ​അ​ഴൂ​ർ​ ​ജം​ഗ്ഷ​നി​ലെ​ത്തി​യാ​ൽ​ ​ചു​റ്റി​യ​ത് ​ത​ന്നെ.​ ​റിം​ഗ് ​റോ​ഡി​ൽ​ ​ആ​കെ​യു​ള്ള​ ​സൂ​ച​നാ​ബോ​ർ​ഡി​ൽ​ ​പ​ത്ത​നം​തി​ട്ട​ ​എ​ന്ന​ത് ​മാ​ത്രം​ ​തെ​ളി​ഞ്ഞ് ​കാ​ണാം.​ ​താ​ഴൂ​ർ​ക്ക​ട​വ് ​ക്ഷേ​ത്രം,​ ​ഗ​വ.​ഗ​സ്റ്റ് ​ഹൗ​സ്,​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യം​ ​എ​ന്നി​ങ്ങ​നെ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​എ​വി​ടേ​ക്ക് ​എ​ന്ന​ ​അ​ട​യാ​ളം​ ​മാ​ഞ്ഞി​രി​ക്കു​ന്നു.

പെ​രു​ന്തേ​ന​രു​വി​യി​ൽ​ ​എ​ത്താ​ൻ​ ​പാ​ടു​പെ​ടും

റാ​ന്നി​:​ ​ധാ​രാ​ളം​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ ​പെ​രു​ന്തേ​ന​രു​വി​യി​ലേ​ക്കു​ള്ള​ ​പ്ര​ധാ​ന​ ​വ​ഴി​ക​ളി​ൽ​ ​കൃ​ത്യ​മാ​യ​ ​ദി​ശാ​ ​സൂ​ചി​ക​ക​ളും​ ​മു​ന്ന​റി​യി​പ്പ് ​ബോ​ർ​ഡു​ക​ളു​മി​ല്ലാ​ത്ത​ത് ​ബു​ദ്ധി​മു​ട്ടാ​യി.​ ​അ​ത്തി​ക്ക​യ​ത്തു​നി​ന്നും​ ​വെ​ച്ചൂ​ച്ചി​റ​ ​നി​ന്നും​ ​ന​വോ​ദ​യ​ ​വ​ഴി​ ​പെ​രു​ന്തേ​ന​രു​വി​ക്ക് ​പോ​കു​ന്ന​ ​റോ​ഡു​ക​ളി​ലാ​ണ് ​ഇൗ​ ​സ്ഥി​തി.​ ​സ്ഥി​രം​ ​അ​പ​ക​ട​ ​മേ​ഖ​ല​യാ​യി​ട്ടും​ ​ക്രാ​ഷ് ​ബാ​രി​യ​റോ​ ​അ​പ​ക​ട​ ​സൂ​ച​ന​ ​ന​ൽ​കു​ന്ന​ ​മു​ന്ന​റി​യി​പ്പ് ​ബോ​ർ​ഡു​ക​ളോ​ ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.​ ​അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം​ ​നി​ര​വ​ധി​ ​ആ​ളു​ക​ളാ​ണ് ​പെ​രു​ന്തേ​ന​രു​വി​ ​കാ​ണാ​ൻ​ ​എ​ത്തു​ന്ന​ത്.​ ​നി​യ​ന്ത്ര​ണം​ ​തെ​റ്റി​യ​ ​ര​ണ്ടു​കാ​റു​ക​ൾ​ ​ഇൗ​ ​ഭാ​ഗ​ത്ത് ​ത​ല​കീ​ഴാ​യി​ ​മ​റി​ഞ്ഞി​രു​ന്നു.​ ​കു​ത്ത​നെ​യു​ള്ള​ ​ക​യ​റ്റ​വും​ ​കൊ​ടും​വ​ള​വു​മാ​ണ് ​അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്.​ ​ഇ​തി​ന് ​പ​രി​ഹാ​രം​ ​കാ​ണ​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ന് ​പ​ഴ​ക്ക​മേ​റെ​യു​ണ്ട്.​ ​
വെ​ച്ചൂ​ച്ചി​റ​ ​ന​വോ​ദ​യ​ ​റോ​ഡി​ലും​ ​പെ​രു​നാ​ട് ​പെ​രു​ന്തേ​ന​രു​വി​ ​റോ​ഡി​ലും​ ​ദി​ശാ​ ​സൂ​ചി​ക​ക​ളി​ല്ല.​ ​ഇ​തു​മൂ​ലം​ ​യാ​ത്ര​ക്കാ​ർ​ക്ക് ​വ​ഴി​തെ​റ്റാ​റു​ണ്ട്.​ ​പെ​രു​ന്തേ​ന​രു​വി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​പ്ര​ള​യ​ത്തി​ൽ​ ​ത​ക​ർ​ന്ന​ ​പാ​ർ​ക്കും​ ​മ​റ്റും​ ​പു​ന​ർ​നി​ർ​മ്മി​ച്ച് ​സ​ഞ്ചാ​രി​ക​ളെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​യാ​ത്ര​യി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​വൈ​കു​ക​യാ​ണ്.

Advertisement
Advertisement