സുഗന്ധഗിരി മരംമുറി: ഫ്ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി 

Tuesday 07 May 2024 1:55 AM IST

കൽപ്പറ്റ: സുഗന്ധഗിരി മരംമുറി കേസിൽ കൽപ്പറ്റ ഫ്ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ എം.പി .സജീവിനെ സ്ഥലം മാറ്റി. വടകര സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചിലേക്കാണ് സ്ഥലം മാറ്റം. വനം വകുപ്പ് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ എം.പി.സജീവൻ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നേരത്തെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയെങ്കിലും നടപടി മരവിപ്പിക്കുകയായിരുന്നു. കെ.പി. ജിൽജിത്താണ് പുതിയ ഫ്ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ. സൗത്ത് വയനാട് ഡി.എഫ്.ഒ എ.സജിനയെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. മുട്ടിൽ മരം മുറി കേസിനേക്കാൾ കൂടുതൽ ഉദ്യോഗസ്ഥർ നടപടി നേരിടുന്ന കേസായി സുഗന്ധഗിരി മാറി. അതേസമയം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഉദ്യോഗസ്ഥർക്കെതിരെ തുടർച്ചയായി നടപടികൾ വരുന്നതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി.

Advertisement
Advertisement