ട്വന്റി- 20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി
പോർട്ട് ഓഫ് സ്പെയിൻ: ജൂണിൽ യു.എസും വെസ്റ്റിൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന പുരുഷ ട്വന്റി- 20 ലോകകപ്പിന് ഭീകാരാക്രമണ ഭീഷണി. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ഭീകരാക്രമണ ഭീഷണി സ്ഥിരീകരിച്ചു. ഇതോടെ മത്സര വേദികളുടെ സുരക്ഷ ശക്തമാക്കിയതായി വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഭീഷണി പാകിസ്ഥാനിൽ നിന്ന്
പാകിസ്ഥാന്റെ വടക്കൻ ഭാഗങ്ങളിൽ നിന്നാണ് ഭീകരാക്രമണ ഭീഷണി വന്നതെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിലെ പ്രതിനിധി അറിയിച്ചു.പാകിസഥാനിലും അഫ്ഗാനിസ്ഥാനിലും പ്രവർത്തിക്കുന്ന ഐസിസിന്റെ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാനെ ഉദ്ദരിച്ചുള്ള വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്തുന്നതിനു സംഘടനയെ അനുകൂലിക്കുന്നവർ ഒപ്പം ചേരണമെന്നായിരുന്നു വീഡിയോയിലെ ആഹ്വാനം.
ജൂൺ2 മുതൽ
ജൂൺ 2 മുതലാണ് ട്വന്റി-20 ലോകകപ്പ് തുടങ്ങുന്നത്. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ജൂൺ 29നാണ്.