അർജന്റീനയുടെ മുൻ പരിശീലകൻ മെനോട്ടി അന്തരിച്ചു

Tuesday 07 May 2024 5:36 AM IST

ബ്യൂ​ണ​സ് ​അ​യേ​ഴ്സ്:​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​ടീ​മി​നെ​ ​ആ​ദ്യ​മാ​യി​ ​ലോ​ക​ചാ​മ്പ്യ​ന്മാ​രാ​ക്കി​യ​ ​കോ​ച്ച് ​സെ​സാ​ർ​ ​ലൂ​യി​സ് ​മെ​നോ​ട്ടി​ ​അ​ന്ത​രി​ച്ചു.​ 85​ ​വ​യ​സാ​യി​രു​ന്നു.​ ​നി​ല​വി​ലെ​ ​ദേ​ശീ​യ​ ​ടീം​ഡ​യ​റ​ക്ട​ർ​ ​കൂ​ടി​യാ​യ​ ​മെ​നോ​ട്ടി​യു​ടെ​ ​മ​ര​ണ​ ​വാ​ർ​ത്ത​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​നാ​ണ് ​പു​റ​ത്തു​വി​ട്ട​ത്.​ ​അ​നീ​മി​യ​യെ​ ​തു​ട​ർ​ന്ന് ​കു​റ​ച്ച് ​നാ​ളാ​യി​ ​ബ്യൂ​ണ​സ് ​അ​യേ​ഴ്സി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​അ​ദ്ദേ​ഹം​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ​വി​വ​രം.​ 1974​ ​മു​ത​ൽ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​പ​രി​ശീ​ല​ക​നാ​യ​ ​മെ​നോ​ട്ടി​ 1978​ൽ​ ​അ​ർ​ജ​ന്റീ​ന​ ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ച്ച​ ​ലോ​ക​ക​പ്പി​ൽ​ ​അ​വ​രെ​ ​ചാ​മ്പ്യ​ന്മാ​രാ​ക്കി.അ​ന്ന് 17​ ​വ​യ​സു​കാ​ര​നാ​യി​രു​ന്ന​ ​ഇ​തി​ഹാ​സ​താ​രം​ ​മ​റ​ഡോ​ണ​യെ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​ലൂ​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​വി​വാ​ദ​ ​നാ​യ​ക​നാ​യി​രു​ന്നു​ ​മെ​നോ​ട്ടി.​ ​എ​ന്നാ​ൽ​ ​മാ​രി​യോ​ ​കെം​പ​സി​നെ​ ​മു​ന്നി​ൽ​ ​നി​ർ​ത്തി​ ​അ​ർ​ജ​ന്റീ​ന​യെ​ ​ചാ​മ്പ്യ​ന്മാ​രാ​ക്കി​യാ​ണ് ​മെ​നോ​ട്ടി​ ​വി​മ​ർ​ശ​ക​രു​ടെ​ ​വാ​യ​ട​പ്പി​ച്ച​ത്.​ ​തൊ​ട്ട​ടു​ത്ത​ ​വ​ർ​ഷം​ ​മ​റ​ഡോ​ണ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ർ​ജ​ന്റ​നയു​ടെ​ ​അ​ണ്ട​ർ​ 20​ ​ടീ​മി​നെ​ ​ലോ​ക​ ​യൂ​ത്ത് ​ചാ​മ്പ്യ​ന്മാ​രാ​ക്കി​ ​മെ​നോ​ട്ടി.
1983​ൽ​ ​അ​ർ​ജ​ന്റീ​ന​ ​ടീ​മ​ിന്റെ​ ​പ​രി​ശീ​ല​ക​ ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞ​ ​മെ​നോ​ട്ടി​ ​പി​ന്നീ​ട് ​ബാ​ഴ്സ​ലോ​ണ,​ ​അ​ത്‌​ല​റ്റി​കോ​ ​മാ​ഡ്രി​ഡ്,​റി​വ​ർ​പ്ലേ​റ്റ്,​ ​ബൊ​ക്ക​ ​ജൂ​നി​യേ​ഴ്സ്,​ ​മെ​ക്സി​ക്കോ​ ​തു​ട​ങ്ങി​യ​ ​ടീ​മു​ക​ളെ​യെ​ല്ലാ​ ​പ​രി​ശീ​ലി​പ്പി​ച്ചു.​ 1960​ൽ​ ​റൊ​സാ​രി​യോ​ ​സെ​ൻ​ട്ര​ലി​ൽ​ ​സ്ട്രൈ​ക്ക​റാ​യി​ ​ക​രി​യ​ർ​‌​ ​തു​ട​ങ്ങി​യ​ ​അ​ദ്ദേ​ഹം​ ​അ​ർ​ജ​ന്റീ​ന​യ്ക്കാ​യി​ 11​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ളി​ച്ചി​ട്ടു​ണ്ട്.

Advertisement
Advertisement