മുംബയ്ക്ക് സൂര്യതിലകം

Tuesday 07 May 2024 5:38 AM IST


മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​സൂര്യ കുമാർ യാദവിന്റെ (പുറത്താകാതെ 51 പന്തിൽ 102) സെഞ്ച്വറിയുടെ പിൻബലത്തിൽ മും​ബ​യ് ​ഇ​ന്ത്യ​ൻ​സ് 7 വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി.

​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് 20​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 173​ ​റ​ൺ​സെ​ടു​ത്തു.​ ​മറുപടിക്കിറങ്ങിയ മുംബയ് 31/3 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയെങ്കിലും പിന്നീട് ക്രീസിൽ ഒന്നിച്ച സൂര്യകുമാറും തിലക് വർമ്മയും കൂടി (പുറത്താകാതെ 37) മുംബയ്‌യെ മനോഹരമായി വിജയലക്ഷ്യത്തിലെത്തിച്ചു. തകർക്കപ്പെടാത്ത നാലാം വിക്കറ്റിൽ ഇരുവരും 79 പന്തിൽ 143 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിജയറൺ സിക്സടിച്ച് നേടിയാണ് സൂര്യ സെഞ്ച്വറി തികച്ചത്. 12 ഫോറും 6 സിക്സും സൂര്യയുടെ ബാറ്റിൽ നിന്ന് പറന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിവിറങ്ങിയ ഹൈദരാഹാദിനായി ട്രാ​വി​സ് ​ഹെ​ഡ്ഡി​നും​ ​(48​)​​​ ​ക്യാ​പ്ട​ൻ​ ​പാ​റ്റ് ​ക​മ്മി​ൻ​സി​നും​ ​(​പു​റ​ത്താ​കാ​തെ​ 17​ ​പ​ന്തി​ൽ​ 35​)​​​ ​മാ​ത്ര​മേ​ ​ന​ല്ല​ ​പ്ര​ക​ട​നം​പു​റ​ത്തെ​ടു​ക്കാ​നാ​യു​ള്ളൂ.​ ​മും​ബ​യ്ക്കാ​യി​ ​ക്യാ​പ്ട​ൻ​ ​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​യും​ ​പി​യൂ​ഷ് ​ചൗ​ള​യും​ 3​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.

Advertisement
Advertisement