കാരുണ്യ പദ്ധതി : രോഗികൾ നിസ്സഹായാവസ്ഥയിൽ ; ഉമ്മൻ ചാണ്ടി

Friday 19 July 2019 10:03 PM IST
oommen chandy

തിരുവനന്തപുരം : കാരുണ്യ പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് പണം നൽകാതെ വന്നതോടെ രോഗികൾ നിസ്സഹായാവസ്ഥയിലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. യുവശ്രീ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.നാരായണക്കുറുപ്പ് അനുസ്മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി ലോകത്തിന് മാതൃകയാണ് . ഒരാളിന് നന്മ ചെയ്യുന്നതാണെങ്കിൽ യാതൊരു നിയമവും നോക്കാതെ അത് നടത്തിയെടുക്കുന്നതിന് ഇച്ഛശക്തിയുള്ള നേതാവായിരുന്നു നാരായണക്കുറുപ്പെന്ന് ഉമ്മൻ‌ചാണ്ടി അനുസ്മരിച്ചു. യുവശ്രീ ചെയർമാൻ സി.ആർ.സുനു അദ്ധ്യക്ഷത വഹിച്ചു. ഡോ .എൻ.ജയരാജ് എം.എൽ.എ , ജോസഫ് എം. പുതുശേരി, ആന്റണി രാജു, വി.എസ് .മനോജ് കുമാർ, സഹായദാസ് നാടാർ, പ്രമോദ് നാരായണൻ, പീറ്റർ സോളമൻ, നെയ്യാറ്റിൻകര സുരേഷ്, അംബിക ദേവി , നസീർ സലാം, വർക്കല സജീവ് എന്നിവർ പങ്കെടുത്തു.