വോളിബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

Wednesday 08 May 2024 12:32 AM IST
പടം: വിഷൻ വളയം പദ്ധതിയുടെ ഭാഗമായി വളയം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കുട്ടികൾക്കായുള്ള വോളിബോൾ പരിശീലന ക്യാമ്പ് വളയം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു.

വളയം: വളയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിഷൻ വളയം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കായുള്ള വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പുലർച്ചെ അഞ്ച് മണി മുതലാണ് പരിശീലനം. എട്ട് മുതൽ 20 വയസ് വരെയുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വോളിബോൾ താരം കിഷോർകുമാർ ഉൾപ്പടെയുള്ളവർ പരിശീലനം നൽകാൻ എത്തിച്ചേരും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.പി. സജിലേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.സി. ഷാജി, നംഷീദ് ചെറുമോത്ത്, വി.കൈലാസൻ എന്നിവർ പ്രസംഗിച്ചു. പി.പി. ഷൈജു, അൻസാർ ടി.പി എന്നിവരാണ്

ക്യാമ്പിന് നേതൃത്വം നൽകുന്നത്.

Advertisement
Advertisement