ഐക്യദാർഢ്യ സമിതി മാർച്ച്

Tuesday 07 May 2024 8:40 PM IST

കൊച്ചി: ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് പ്രോസിക്യൂഷൻ ഡയറക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. ജീവനൊടുക്കിയ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയ്ക്ക് മരണാനന്തരമെങ്കിലും നീതി നൽകണമെന്നാണ് ആവശ്യം. ഹൈക്കോടതിക്ക് സമീപം വഞ്ചിസ്ക്വയറിൽ നടക്കുന്ന യോഗം അനീഷ്യയുടെ അമ്മ പി.എം. പ്രസന്ന ഉദ്ഘാടനം ചെയ്യും. പി.ഇ. ഉഷ അദ്ധ്യക്ഷത വഹിക്കും. അഡ്വ. തമ്പാൻ തോമസ്, പ്രൊഫ. കെ. അരവിന്ദാക്ഷൻ, പ്രൊഫ. എം.പി. മത്തായി, സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ പ്രസംഗിക്കും. കേസിൽ സി.ബി.ഐ അന്വേഷണമടക്കം ആവശ്യപ്പെട്ട് നടത്തുന്ന മാർച്ച് അനീഷ്യയുടെ പിതാവ് കെ.സത്യദേവൻ ഫ്ലാഗ് ഓഫ് ചെയ്യും.

Advertisement
Advertisement