ഐ. സി. ഐ. സി. ഐ പ്രൂ പ്ലാറ്റിനം വിപണിയിൽ

Wednesday 08 May 2024 12:34 AM IST

കൊച്ചി: ഐ. സി. ഐ. സി. ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസിന്റെ ആദ്യത്തെ യൂണിറ്റ്‌ ബന്ധിത പദ്ധതി പ്രൂ പ്ലാറ്റിനം പുറത്തിറക്കി. മുഴുവൻ പോളിസി കാലയളവിലും നിക്ഷേപം തുടരാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഐ. സി. ഐ. സി. ഐ പ്രൂ പ്ലാറ്റിനം വിതരണക്കാർക്ക് പ്രതിഫലം നൽകും. ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് ഉപഭോക്താക്കൾക്ക് മികച്ച മാർഗ നിർദേശവും പോളിസി വാഗ്ദാനം ചെയ്യുന്നു.
പ്രൂ പ്ലാറ്റിനത്തിന് കീഴിൽ 13 ഇക്വിറ്റികളും ഡെറ്റ്, ബാലൻസ്ഡ് വിഭാഗങ്ങളിൽ നാല് വീതം ഉൾപ്പെടുന്ന 21 ഫണ്ടുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. നാല് പോർട്ട്‌ഫോളിയോ സ്ട്രാറ്റജികളുടെ ഒരു ഓപ്ഷനും പ്രൂ പ്ലാറ്റിനം ലഭ്യമാക്കുന്നു.
രണ്ട് ലൈഫ് കവർ വക ഭേദങ്ങളാണ് ഐ. സി. ഐ. സി. ഐ പ്രൂ പ്ലാറ്റിനത്തിനുള്ളത്. ഗ്രോത്ത് പ്ലസ് വകഭേദത്തിൽ നോമിനിക്ക് മൊത്തം ഇൻഷ്വർ ചെയ്ത തുകയോ ഫണ്ട് മൂല്യമോ ഏതാണോ ഉയർന്നത്, അത് സ്വീകരിക്കാൻ അർഹതയുണ്ടാവും.

Advertisement
Advertisement