അക്ഷയ തൃതീയക്ക് ഒരുങ്ങി മലബാർ ഗോൾഡ്

Wednesday 08 May 2024 12:39 AM IST

കോഴിക്കോട്: അക്ഷയ തൃതീയ ദിനത്തിൽ ലോകത്തിലെ മുൻനിര ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉപഭോക്താക്കൾക്ക് ആകർഷകമായ അനവധി ഇളവുകൾ പ്രഖ്യാപിച്ചു. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി കണക്കാക്കുന്ന അക്ഷയ തൃതീയയിൽ ഉപഭോക്താക്കൾക്ക് വിലയിളവോടെ അധിക സ്വർണം വാങ്ങാം.
മേയ് 12 വരെയാണ് ഈ ഓഫറുകൾ. അക്ഷയ തൃതീയ ദിനത്തിലെ മുൻകൂർ ബുക്കിംഗും ആരംഭിച്ചു. വിലയുടെ മൂന്ന് ശതമാനം നൽകി അഡ്വാൻസ് ബുക്കിംഗ് നടത്താം. ബുക്ക് ചെയ്യുന്ന ദിവസത്തെയും ആഭരണം വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് കുറഞ്ഞ വിലയിൽ ആഭരണങ്ങൾ സ്വന്തമാക്കാം. ഇതോടനുബന്ധിച്ച് ആഭരണങ്ങൾക്ക് പണിക്കൂലിയിലും കുറവുണ്ട്. സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവ്, പ്രഷ്യസ്, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനം കിഴിവ്, ഡയമണ്ട് ആഭരണങ്ങൾ ക്ക് 25 ശതമാനം വരെയും ഇളവ് ലഭിക്കും.
വിശ്വാസ്യതയും സുതാര്യതയും ഗുണമേന്മയും നിലനിർത്തി ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ജുവലറിയായി മലബാർ ഗോൾഡ് മാറിയെന്ന് ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു.

Advertisement
Advertisement