ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്, സംഭവം അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെ
Tuesday 07 May 2024 11:45 PM IST
പത്തനംതിട്ട : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനാസിയോസ് യോഹാന് (കെ.പി.യോഹന്നാൻ) വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഭാ വക്താവാണ് അപകടവിവരം പുറത്തുവിട്ടത്. നാല് ദിവസം മുൻപാണ് കെ.പി. യോഹന്നാൻ അമേരിക്കയിൽ എത്തിയത്. സാധാരണയായി ഡാലസിലെ ബിലീവേഴ്‌സ് ചർച്ചിന്റെ ക്യാമ്പസിനകത്താണ് അദ്ദേഹം പ്രഭാത നടത്തത്തിനിറങ്ങാറുള്ളത്. ഇന്ന് രാവിലെ (ഇന്ത്യൻ സമയം വൈകിട്ട് 5.15ന്) പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ചത്.