കടയ്ക്കു സമീപം വെടിമരുന്ന് നിറച്ച ബോൾ

Tuesday 07 May 2024 11:46 PM IST

കൊല്ലം: കുണ്ടറ നല്ലിലയിൽ നല്ലില സി.പി.എം ലോക്കൽ സെക്രട്ടറി പുലിയില പൊയ്കയിൽ വീട്ടിൽ സജീവിന്റെ ഉടമസ്ഥതയിലുള്ള ഗ്ലാസ് കടയ്ക്ക് സമീപത്തു നിന്ന് വെടിമരുന്ന് നിറച്ച ബോൾ കണ്ടെത്തി. ഇന്നലെ രാവിലെ 7 ഓടെയാണ് സംഭവം.

സജീവിന്റെ വീടിനടുത്താണ് കടയും പ്രവർത്തിക്കുന്നത്. കടയ്ക്കടുത്തേക്ക് പോയ സജീവിന്റെ അമ്മ സൗധമ്മാൾ ആണ് ബോൾ ആദ്യം കാണുന്നത്. നോബോടുകൂടി കോട്ടൺ തുണി ചുറ്റിയ നിലയിലായിരുന്നു ബോൾ. ബോംബിന്റെ ആകൃതിയിലുള്ള വസ്തു സൗധമ്മാൾ മകൻ സജീവിനെ കാണിച്ചു. തുടർന്ന് സജീവ് ഫോട്ടോ എടുത്ത് കണ്ണനല്ലൂർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ച ശേഷം ബോംബ് സ്‌ക്വാഡിനെ വിവരം അറിയിച്ചു. കൊല്ലത്ത് നിന്നെത്തി​യ ബോംബ് സ്‌ക്വാഡ്, സയംഗതി​ ബോംബ് അല്ല എന്ന് സ്ഥിരീകരിച്ചു. ഉത്സവങ്ങൾക്ക് കമ്പക്കാർ ഉപയോഗിക്കുന്ന വെടിമരുന്ന് നിറച്ച ഐസ്‌ക്രീം ബോൾ ആയി​രുന്നു. ബോളിലെ വസ്തു കൂടുതൽ പരിശോധനയ്ക്കായി സ്‌ക്വാഡ് ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സജീവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement