നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു
Wednesday 08 May 2024 12:47 AM IST
മല്ലപ്പള്ളി : നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു. പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡിൽ എഴുമറ്റൂർ വായനശാല ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിന് സമീപത്ത് തിങ്കളാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം. എഴുമറ്റൂർ സ്വദേശിയുടെ നിറുത്തിയിട്ടിരുന്ന ആൾട്ടോ കാർ മുമ്പാട്ട് എടുക്കുന്നതിനിടയിൽ എതിർവശത്തുകൂടി വന്ന കാരമല പുറമല സ്വദേശി നൗഫലിന്റെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഭാഗീകമായി തകർന്നെങ്കിലും യാത്രക്കാർ അടക്കമുള്ള ആർക്കും പരിക്കില്ല.