എൻ.സി.സി വാർഷിക ട്രെയിനിംഗ് ക്യാമ്പ്

Tuesday 07 May 2024 11:57 PM IST

പോരുവഴി: ശാസ്താംകോട്ട കെ.എസ്.എം ഡി.ബി കോളേജിൽ ആരംഭിച്ച 8 കേരള ബറ്റാലിയൻ എൻ.സി.സിയുടെ വാർഷിക ട്രെയിനിംഗ് ക്യാമ്പ് കൊല്ലം ഗ്രൂപ്പ് കമാൻഡർ ജി.സുരേഷ് സന്ദർശിച്ചു. മേയ് 1ന് ആരംഭിച്ച ക്യാമ്പിൽ ഏകദേശം 600 കേഡറ്റുകൾ പങ്കെടുക്കുന്നു. 10 ന് അവസാനിക്കും.

മാവേലിക്കര 8 കേരള ബറ്റാലിയൻ എൻ.സി.സി യൂണിറ്റ് കമാൻഡർ കേണൽ വികാസ് ശർമ, സുബേദാർ മേജർ സി.മധു, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡ് ക്യാപ്ടൻ. ഡോ.ടി.മധു, ക്യാമ്പ് ജെ.എസ്.സുരേഷ് കുമാർ, ബി.എച്ച്.എം സനിൽ,സി.എച്ച്.എം.ജയകുമാർ അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് ജി.ഡി.ഡോ.റെജി , ഫസ്റ്റ് ഓഫീസർ മനോജ്, സെക്കൻഡ് ഓഫീസർ രാജ്മോഹൻ, സെക്കൻഡ് ഓഫീസർ യമുന, തേർഡ് ഓഫീസർ രാജി, ജെ.സി.ഒ., പി.ഐ.സ്റ്റാഫ്, ജി.സി.ഐ. അഖില, സിവിലിയൻ സ്റ്റാഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

എൻ.സി.സി യൂണിറ്റിലെ ഉദ്യോഗസ്ഥർ നന്ദി പറഞ്ഞു.

Advertisement
Advertisement