മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സി​ന് ലീഗൽ ഇറ  ഇന്ത്യൻ ലീഗൽ അവാർഡ്

Thursday 09 May 2024 1:54 AM IST
ആന്വൽ ലീഗൽ ഇറ ഇന്ത്യൻ ലീഗൽ അവാർഡ് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻമോഹൻ, ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭാ സിംഗ് എന്നിവരിൽ നിന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം, ലീഗൽ ആൻഡ് കോർപ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡ് രാജീവൻ നായർ, പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറി സി ആഷിഖ് എന്നിവർ അവാർഡ് ഏറ്റുവാങ്ങുന്നു.

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പും ഡിലോയ്റ്റി​ന്റെ ലക്ഷ്വറി ഉത്പന്നങ്ങളുടെ ആഗോള റാങ്കിംഗ് പട്ടികയിൽ 19-ാം സ്ഥാനത്തുള്ള ബ്രാൻഡുമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ലീഗൽ വിഭാഗത്തിൽ പ്രശസ്തമായ 13-ാമത് ആന്വൽ ലീഗൽ ഇറ ഇന്ത്യൻ ലീഗൽ അവാർഡിന് അർഹരായി. ' 2023- 24 വർഷത്തെ കംപ്ലയൻസസ് ആൻഡ് റിസ്‌ക് മാനേജ്‌മെന്റ് ടീം' അവാർഡാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിന് ലഭിച്ചിട്ടുള്ളത്.
വൻകിട കോർപ്പറേറ്റ് കമ്പനികളുടെ വിഭാഗത്തിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിന് പുറമെ ആദിത്യാ ബിർളാ ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ യൂണീലിവർ ലിമിറ്റഡ്, ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യ ലിമിറ്റഡ്, ഐ ടി സി ലിമിറ്റഡ്, മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ്, ടാറ്റാ കെമിക്കൽസ്, ടാറ്റാ സ്റ്റീൽ ലിമിറ്റഡ്, എൽ ടി ഐ മൈൻഡ് ട്രീ തുടങ്ങിയ കമ്പനികളും 'കംപ്ലയൻസസ് ആൻഡ് റിസ്‌ക് മാനേജ്‌മെന്റ് ടീം' വിഭാഗത്തിൽ അവാർഡിന് അർഹരായി.
ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ, ജസ്റ്റിസ് അർജുൻ സിക്രി, ജസ്റ്റിസ് ദീപക് വർമ്മ എന്നിവരടങ്ങിയ ഇരുപതിലധികം അംഗങ്ങളുള്ള ജൂറിയാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിനെ അവാർഡിനായി തി​രഞ്ഞെടുത്തത്.
ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻമോഹൻ, ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭാ സിംഗ് എന്നിവരാണ് അവാർഡ് സമ്മാനിച്ചത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് വേണ്ടി മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൾ സലാം, ലീഗൽ ആന്റ് കോർപ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡ് രാജീവൻ നായർ, പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറി സി.ആഷിഖ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ആന്വൽ ലീഗൽ ഇറ ഇന്ത്യൻ ലീഗൽ അവാർഡിന് അർഹരായതിൽ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. 'മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്' എന്നതാണ് ബ്രാൻഡിന്റെ പ്രഖ്യാപിത ദൗത്യം. വലിയ തോതിൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് എം.പി. അഹമ്മദ് പറഞ്ഞു.

Advertisement
Advertisement