കിൻഡർ താരാട്ടഴക് സീസൺ 3 ഫാഷൻ  ഷോ കൊച്ചിയിൽ

Thursday 09 May 2024 1:58 AM IST
കിൻഡർ താരാട്ടഴക് സീസൺ 3

കൊച്ചി​: കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയും കെ.എൽ.എഫ്. നിർമൽ കോൾഡ് പ്രസ്ഡ് വിർജിൻ കോക്കനട്ട് ഓയിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗർഭിണികൾക്കായുള്ള ഏറ്റവും വലിയ ഫാഷൻ ഷോ കിൻഡർ താരാട്ടഴക് സീസൺ 3 12ന് താജ് വിവാന്താ കൊച്ചിയിൽ നടക്കും. നൂറിന് മുകളിൽ ഗർഭിണികളായ സ്ത്രീകളെ അണിനിരക്കും. അമ്മയാവാൻ തയ്യാറെടുക്കുന്ന തെന്നിന്ത്യൻ താരസുന്ദരി അമല പോൾ ആണ് മുഖ്യാതിഥി. ഗർഭിണികൾക്കൊപ്പം റാമ്പിൽ ചുവടിവയ്ക്കാൻ കൂടി ഒരുങ്ങിയാണ് അമലപോൾ താരാട്ടഴകിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം നൂറോളം ഗർഭിണികളെ പങ്കെടുപ്പിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് എന്നി​വ ഫാഷൻ ഷോ നേടിയി​രുന്നു. വേൾഡ് റെക്കാഡ് യൂണിയൻ ലൈവ് അഡ്ജുഡിക്കേറ്റർ ക്രിസ്‌റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ്, വിനയ്കുമാർ എന്നിവർ പങ്കെടുക്കും. പ്രമുഖ ഫാഷൻ ഷോ ഡയറക്ടറും കൊറിയോഗ്രാഫറുമായ ദാലു കൃഷ്ണദാസ്, ജേണലിസ്റ്റും അവതാരികയുമായ ധന്യ വർമ്മ, മുൻ മിസ് കേരളയും നടിയും മോഡലുമായ സരിത രവീന്ദ്രനാഥ് എന്നിവരാണ് മുഖ്യ വി​ധി​കർത്താക്കൾ. ഒന്നാം സ്ഥാനത്തി​ന് രണ്ടര ലക്ഷം രൂപ, രണ്ടാം സ്ഥാനത്തിന് ഒന്നര ലക്ഷം , മൂന്നാം സ്ഥാനത്തിന് അൻപതിനായിരം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ ആണ് ലഭിക്കുന്നത്. പങ്കെടുക്കുന്നവർക്കും ആകർഷകമായ നിരവധി സമ്മാനങ്ങൾ ലഭിക്കും. പ്രസ് മീറ്റിൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഒ.ബി.ജി. ആൻഡ് ഗൈനക്കോളജി വിഭാഗം ഡോ. മധുജ ഗോപിശ്യാം, രഞ്ജിത്ത് കൃഷ്ണൻ (ഗ്രൂപ്പ് സി.ഇ.ഒ., കിൻഡർ ഗ്രൂപ്പ്), സണ്ണി ഫ്രാൻസിസ് (മാനേജിംഗ് ഡയറക്ടർ, കെ.എൽ.എഫ്. നിർമൽ ഇൻഡസ്ട്രീസ്), സതീഷ് കുമാർ, (സി.ഒ.ഒ., കിൻഡർ ഹോസ്പിറ്റൽ, കൊച്ചി), എന്നിവർ പങ്കെടുത്തു.

വിർജിൻ കോക്കനട്ട് ഓയിലിന്റെ ഉപയോഗം ഓരോ കുഞ്ഞിൽ നിന്നും തുടങ്ങണം. കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യത്തിനു പുറമെ ചർമ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങൾ ഇതിലൂടെ ഉണ്ടാകുമെന്നും അതാണ് ഇത്തരത്തിലുള്ള ഒരു ഷോയുടെ സ്‌പോൺസർഷിപ്പിന്റെ ഭാഗമാകാൻ ഞങ്ങൾ തയ്യാറായതെന്നും സണ്ണി ഫ്രാൻസിസ് പറഞ്ഞു. ഒപ്പം കിൻഡർ കാർട്ടിലും മറ്റ് ഫാർമസികളിലേക്കുമുള്ള കെ.എൽ.എഫ്. ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടക്കും. കിൻഡർ താരാട്ടഴകിന്റെ ഭാഗമാകാം. ഫോൺ​: 73067 01367.