റെഡ് ക്രോസ് ദിനാചരണം

Thursday 09 May 2024 12:47 AM IST
റെഡ് ക്രോസ്ദിനം

കോഴിക്കോട് : റെഡ് ക്രോസ് ദിനാചരണം കോഴിക്കോട് കെ. പി കേശവ മേനോൻ ഹാളിൽ എം.കെ.രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി. ഡി. ഇ മനോജ് മണിയൂർ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ദീപു മുടക്കല്ലൂർ റെഡ് ക്രോസ് ദിന സന്ദേശം നൽകി. എം പത്മജൻ, സിന്ധു സൈമൺ , രഞ്ജീവ് കുറുപ്പ്, രാഗിണി, നഫീസ, ജയപ്രകാശ് എന്നിവരെ ആദരിച്ചു. കോഴിക്കോട് ഡി.ഇ.ഒ ഷാദിയാ ബാനു, പ്രൊഫ. കെ .കെ .മഹമൂദ്, ടി എ അശോകൻ, ഷാൻ കട്ടിപ്പാറ, കെ. പി .രജീഷ് കുമാർ, കലേഷ് കെ ദാസ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement