യോഗ ദേശീയ സെമിനാർ

Thursday 09 May 2024 12:58 AM IST
s

തേഞ്ഞിപ്പലം: ശിവാനന്ദ ഇന്റർനാഷണൽ സ്‌കൂൾ ഒഫ് യോഗ സംഘടിപ്പിക്കുന്ന ഏഴാമത് യോഗ ദേശീയ സെമിനാർ മേയ് 11, 12 ദിവസങ്ങളിലായി കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമുള്ള തേഞ്ഞിപ്പലം എ.യു.പി സ്‌കൂളിൽ നടത്തപ്പെടുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലിക്കറ്റ് സർവകലാശാല കായിക വിഭാഗത്തിന്റെയും സന്തോഷ് ആയുർവേദ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ കടലുണ്ടി നഗരത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിൽ കേരളത്തിനകത്തും പുറത്തുമുള്ള യോഗ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. യോഗയെ കുറിച്ച് ആഴത്തിൽ പഠിക്കാനും യോഗയുടെ ഗുണഫലങ്ങൾ പ്രചരിപ്പിക്കാനും ഉതകുന്ന വ്യത്യസ്ത മായ 20 ഓളം പ്രബന്ധങ്ങളുടെ അവതരണമാണ് സെമിനാറിലൂടെ ലഭ്യമാകുന്നത്.12 ന്സൗജന്യ നേത്ര ചികിത്സാ ക്യാമ്പും നടത്തും. 11 ന് രാവിലെ 9.30 ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ വി.കെ ശശിഭൂഷൺ , എം. ഗിരീശൻ, എ. അജീഷ് എന്നിവർ പങ്കെടുത്തു.