മന്ത്രിസഭാ യോഗം അടുത്തയാഴ്ച ചേർന്നേക്കും
Thursday 09 May 2024 12:24 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായതിനാൽ അടുത്ത ബുധനാഴ്ച മന്ത്രിസഭാ യോഗം ഓൺലൈനായി ചേർന്നേക്കും. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ രാജ്യങ്ങളിൽ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഓൺലൈനായി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും കെ.ബി. ഗണേഷ് കുമാറും വിദേശത്താണ്. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പെരുമാറ്റചട്ടത്തിൽ ഇളവ് അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിനാൽ പുതിയ പദ്ധതികളോ തീരുമാനങ്ങളോ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കാനാവില്ല.