എസ്.എസ്.എൽ.സി ജില്ലയ്ക്ക് 99.7 % വിജയം, പരീക്ഷ എഴുതിയ 10021 വിദ്യാർത്ഥികളിൽ 9991 പേർ വിജയിച്ചു

Thursday 09 May 2024 12:32 AM IST

പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷയിൽ 99.7 ശതമാനം വിജയം നേടി പത്തനംതിട്ട ജില്ല. സംസ്ഥാന തലത്തിൽ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഒൻപതാം സ്ഥാനത്തായിരുന്നു. പരീക്ഷ എഴുതിയ 10,021 വിദ്യാർത്ഥികളിൽ 9991 പേർ ഉപരിപഠനത്തിന് അർഹത നേടി. ഇതിൽ 5218 പേർ ആൺകുട്ടികളും 4773 പെൺകുട്ടികളുമാണുള്ളത്. 1716 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

ജില്ലയിലെ രണ്ട് വിദ്യാഭ്യാസ ജില്ലകളിൽ തിരുവല്ല 99.86 ശതമാനവും പത്തനംതിട്ട 99.61 ശതമാനവും വിജയം നേടി. ജില്ലയിൽ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന 10,027 പേരിൽ ആകെ പരീക്ഷ എഴുതിയത് 10,021 പേരാണ്. സംസ്ഥാനതലത്തിൽ ഏറ്റവും കുറവ് പരീക്ഷ എഴുതിയ റവന്യൂ ജില്ല പത്തനംതിട്ടയാണ്.

150 സ്കൂളുകൾക്ക് നൂറുമേനി

ജില്ലയിൽ 150 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം. 45 സർക്കാർ സ്കൂളുകൾക്കും 97 എയ്ഡഡ് സ്കൂളുകൾക്കും എട്ട് അൺ എയ്ഡഡ് സ്കൂളുകൾക്കുമാണ് 100 ശതമാനം വിജയം നേടാനായത്.

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ

ജില്ലയിൽ ആകെ : 1716

തിരുവല്ല ഉപജില്ലയിൽ : 461

ആൺകുട്ടികൾ : 173

പെൺകുട്ടികൾ : 288

പത്തനംതിട്ട ഉപജില്ലയിൽ : 1255

ആൺകുട്ടികൾ : 418

പെൺകുട്ടികൾ : 837

ജില്ലയിൽ പരീക്ഷ എഴുതിയവർ

തിരുവല്ല ഉപജില്ലയിൽ : 3631

ആൺകുട്ടികൾ : 1915

പെൺകുട്ടികൾ : 1716

പത്തനംതിട്ട ഉപജില്ലയിൽ : 6390

ആൺകുട്ടികൾ : 3318

പെൺകുട്ടികൾ : 3072

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ

തിരുവല്ല ഉപജില്ലയിൽ : 3626 (99.86)

ആൺകുട്ടികൾ : 1912

പെൺകുട്ടികൾ : 1714

പത്തനംതിട്ട ഉപജില്ലയിൽ : 6365 (99.61)

ആൺകുട്ടികൾ : 3306

പെൺകുട്ടികൾ : 3059

കഴിഞ്ഞ വർഷം ഒൻപതാമത്

എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ വർഷം ജില്ലയിൽ 99.81ശതമാനമായിരുന്നു വിജയം. ഉപരിപഠനത്തിന് 10,194 വിദ്യാർത്ഥികൾ യോഗ്യത നേടി. പരീക്ഷയെഴുതിയത് 10,213 വിദ്യാർത്ഥികളാണ്. 5247 ആൺകുട്ടികളും 4947 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹരായി. 2022 ൽ പത്താം സ്ഥാനത്തായിരുന്നു ജില്ല. എസ്.എസ്.എൽ.സി പരീക്ഷയിൽ 2020 വരെ ജില്ല സംസ്ഥാനതലത്തിൽ മുന്നിലായിരുന്നു. 2020ൽ വിജയ ശതമാനം 99.71 ആയിരുന്നു. 2019 ലും ജില്ലയ്ക്ക് ഒന്നാംസ്ഥാനമായിരുന്നു.