ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

Thursday 09 May 2024 12:33 AM IST
കൊല്ലം -തിരുമംഗലം ദേശിയ പാതയിലെ മെലേ പ്ലാച്ചേരിയിൽ പാറപൊടി കയറ്റിയെത്തിയ കൂറ്റൻ ലോറിയുടെ ചെയ്സിൽ നിന്നും ബോഡി ഇളകിമാറിയ നിലയിൽ.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പുനലൂർ നഗരസഭയിലെ പ്ലാച്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.30ഓടെ മെലേ പ്ലാച്ചേരിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇയാളെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പാറപ്പൊടി കയറ്റിയെത്തിയ കൂറ്റൻ ലോറിയുടെ ബോഡിയിൽ എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരു ലോറി തട്ടി. തുർന്ന് പാറപ്പൊടി കയറ്റിയെത്തിയ ലോറിയുടെ ബോഡി ചെയ്സിൽ നിന്ന് ഇളകി രണ്ടായി പിളർന്ന് പാതയുടെ വശത്തേക്ക് മാറുകയായിരുന്നു.ചെയ്സ് റോഡിലായത്കൊണ്ട് ദേശിയ പാതയിൽ രണ്ടര മണിക്കൂറോളം ഗതാഗതം മുടങ്ങി.