ഡോ.എൻ കണ്ണയ്യ എ.ഐ.ആർ.എഫ് ദേശീയ അദ്ധ്യക്ഷൻ

Thursday 09 May 2024 12:04 AM IST

തിരുവനന്തപുരം: സതേൺറെയിൽവേ മസ്ദൂർ യൂണിയൻ ജനറൽ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ ഡോ.എൻ. കണ്ണയ്യ രാജ്യത്തെ ഏറ്റവും വലിയ ഫെഡറേഷനുകളിലൊന്നായ,​ 12 ലക്ഷം ജീവനക്കാരുള്ള ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ (എ.ഐ.ആർ.എഫ്)ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാംതവണയാണ് കണ്ണയ്യ ഈ പദവിയിലെത്തുന്നത്. 45ലക്ഷം അംഗങ്ങളുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ ജോയന്റ് കൺസൾട്ടേറ്റീവ് മിഷനറി നാഷണൽ കൗൺസിൽ അദ്ധ്യക്ഷ സ്ഥാനവും ഇതോടൊപ്പം വഹിക്കും. ജയപ്രകാശ് നാരായണൻ, മധുദന്തവദെ, ജോർജ് ഫെർണാണ്ടസ്, ജ്യോതിബസു തുടങ്ങിയവർ നേരത്തെ ഈ പദവി വഹിച്ചിരുന്നു.

Advertisement
Advertisement