വേലൻ സർവീസ് സൊസൈറ്റി വാർഷികം

Thursday 09 May 2024 12:08 AM IST

മല്ലപ്പള്ളി: ഭാരതീയ വേലൻ സർവീസ് സൊസൈറ്റി (ബി.വി.എസ്.എസ്) പുറമറ്റം യൂണിറ്റ് വാർഷികം സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.ജി.രവി, അനിൽ വി പരിയാരം, രഞ്ജിത് രവി, നാരായണൻ, എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികൾ: കെ.എസ്.സുധീഷ് (പ്രസിഡന്റ്), തങ്കമണി (വൈസ് പ്രസിഡന്റ് ), സച്ചുമോൾ (സെക്രട്ടറി), കൃഷ്ണമ്മ.എൻ (ട്രഷറർ) രഞ്ജിത് രവി, ആർ.ലേഖ (സ്റ്റേറ്റ് മെമ്പർ ).