മുഖ്യമന്ത്രിയുടെ വിദേശയാത്ര പാർട്ടി അനുമതിയോടെ: എം.വി. ഗോവിന്ദൻ

Thursday 09 May 2024 12:12 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര പോയത് പാർട്ടി അനുമതിയോടെ സ്വന്തം ചെലവിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രാനുമതിയും തേടിയിരുന്നു.

സാങ്കേതികവിദ്യ വളർന്ന ഇക്കാലത്ത് ഭരണകാര്യങ്ങളടക്കം എവിടെ ഇരുന്നും നിർവഹിക്കാം. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതല കൈമാറേണ്ട കാര്യമില്ലെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതുകൊണ്ട് ജൂൺ നാലുവരെ സർക്കാരിന് നയപരമായ തീരുമാനങ്ങൾ എടുക്കാനാവില്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

Advertisement
Advertisement