പ്രതിഷ്ഠാവാർഷിക സമ്മേളനം

Thursday 09 May 2024 12:15 AM IST

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 95-ാം നമ്പർ വെള്ളിയറ പ്ലാങ്കമൺ ശാഖായോഗത്തിലെ ഗുരുമന്ദിരത്തിന്റെ 41-ാം പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻബാബു ഉദ്ഘാടനംചെയ്തു. ശാഖാ പ്രസിഡന്റ് ആർ.അജിത്ത് അദ്ധ്യക്ഷതവഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യാതിഥിയായിരുന്നു. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, യൂണിയൻ കൗൺസിലർ സുഗതൻ പൂവത്തൂർ, വനിതാസംഘം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് വിനീതാഅനിൽ , സെക്രട്ടറി ബാംബി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement