സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫീസർ: പ്രമാണ പരിശോധന 13ന്
ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫീസർ (കാറ്റഗറി നമ്പർ 482/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ ഒറ്റത്തവണ പ്രമാണ പരിശോധന നടത്താത്തവർക്ക് 13ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണ പരിശോധന നടത്തും. ഹാജരാകേണ്ടവർക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471- 2546325.
ഫയറിംഗ് ടെസ്റ്റ്
2024 ജനുവരിയിലെ വകുപ്പുതല പരീക്ഷ വിജ്ഞാപന പ്രകാരം കേരള ജയിൽ ഓഫീസേഴ്സ്/ ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സിനായുള്ള പ്രാക്ടിക്കൽ പരീക്ഷ (ഫയറിംഗ് ടെസ്റ്റ്) 13, 14, 15 തീയതികളിൽ രാവിലെ 6 മുതൽ തിരുവനന്തപുരം മുക്കുന്നിമല ഫയറിംഗ് റേഞ്ചിൽ നടത്തും.
വകുപ്പുതല ഓൺലൈൻ പരീക്ഷ
ജനുവരിയിലെ വകുപ്പുതല പരീക്ഷ വിജ്ഞാപന പ്രകാരം 18, 20, 21, 24, 28, 30
തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ
പ്രൊഫൈലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്‌ത അഡ്മിഷൻ ടിക്കറ്റിലെ നിർദ്ദേശമനുസരിച്ച് പരീക്ഷയ്ക്ക്
ഹാജരാകണം.