ഗവ. ഫാർമസിസ്റ്റ് അസോ. സംസ്ഥാന സമ്മേളനം
തിരുവല്ല: കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 10നും 11നും തിരുവല്ല ബിലീവേഴ്‌സ് ചർച്ച് യൂത്ത് സെന്റർ ഹാളിൽ നടക്കും. 10ന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാർ പതാക ഉയർത്തും. 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 11.45ന് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എം.എസ്. മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് 4.30ന് സാംസ്കാരിക സമ്മേളനവും യാത്രഅയപ്പും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.എൻ അനിത അദ്ധ്യക്ഷത വഹിക്കും. 11ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം, ചർച്ച, പ്രമേയങ്ങൾ . 12ന് സംസ്ഥാന കൗൺസിൽ യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും . സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാർ, ട്രഷറർ എസ്. രാജേഷ് കുമാർ, സ്വാഗതസംഘം ചെയർമാൻ എസ്. സുരേഷ് കുമാർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി ഡോൾസി വർഗീസ്, സ്വാഗതസംഘം കൺവീനർ ഷൈജു ചെറിയാൻ, ജോ.കൺവീനർ പോൾ അലക്സ്, ട്രഷറർ മഞ്ചു ജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.