ശബരിമല മെസ്: 49ലക്ഷം കൂടി അനുവദിച്ചു
Friday 10 May 2024 12:44 AM IST
തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് ഡ്യൂട്ടി ചെയ്ത പൊലീസുദ്യോഗസ്ഥർക്കും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും പൊലീസ് മെസിൽ നിന്ന് ഭക്ഷണം നൽകിയ വകയിൽ 2.49കോടി രൂപ അനുവദിച്ചു. നേരത്തേ 2കോടി അനുവദിച്ചിരുന്നു. 49.36ലക്ഷം കൂടി ഇന്നലെ അനുവദിച്ച് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി.