20,000 വന്നിടത്ത് 800 രൂപ മാത്രം ബിൽ, എന്നാൽ പതിയിരിക്കുന്ന ചതി അറിഞ്ഞത് പിന്നീട്; പുരപ്പുറ സോളാർ വയ്ക്കുന്നവരറിയാൻ

Friday 10 May 2024 9:54 AM IST

തിരുവനന്തപുരം:ജനകീയമാകുന്ന പുരപ്പുറ സോളാർ പദ്ധതി കെ.എസ്.ഇ.ബി.യുടെ ട്രാൻസ്പോർമർ നയത്തിൽ തട്ടി മങ്ങുന്നു. ട്രാൻസ്ഫോർമർ ശേഷിയുടെ 75% ത്തിൽ കൂടുതൽ വൈദ്യുതി ഉൽപാദനം അനുവദിക്കേണ്ടെന്നാണ് തീരുമാനം. 90%വരെ റെഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്നുണ്ട്.

ഇതോടെ പുരപ്പുറ സോളാർ അപേക്ഷകളിൽ പകുതിയിലേറെയും അനുമതി കിട്ടാതെ കെ.എസ്.ഇ.ബി. ഒാഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മാസം മാത്രം 75000ത്തിലേറെ അപേക്ഷകളാണ് കിട്ടിയത്. മൊത്തം സോളാർ വൈദ്യുതിയും ഗ്രിഡിലേക്ക് നൽകണമെന്നും അതിനുള്ള നെറ്റ് മീറ്റർ കെ.എസ്.ഇ.ബി.യിൽ നിന്ന് തന്നെ വാങ്ങണമെന്നും വ്യവസ്ഥയുണ്ട്.

കെ.എസ്.ഇ.ബി.യിൽ നെറ്റ് മീറ്റർ ഇല്ലാത്തതിനാൽ, പൂർത്തിയായ 40തിലേറെ പദ്ധതികളാണ് ഓരോ സെക്‌ഷനിലും ഉൽപാദനം തുടങ്ങാനാകാതെ കിടക്കുന്നത്. ഗ്രിഡിൽ കണക്ട് ചെയ്യാതെ സൗരോർജ്ജം ഉൽപാദിപ്പിക്കാനാവില്ല. സംസ്ഥാനത്ത് 1.27ലക്ഷം വീടുകളിലെ സോളാർ പ്ലാന്റുകൾ 1009.29 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.

സൂര്യഘർ മുഫ്ത് ബിജ്ലി യോജനയിൽ രാജ്യത്തെ ഒരു കോടി വീടുകളിൽ 78,000രൂപവരെ സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്.

കെ.എസ്.ഇ.ബി.യുടെ എതിർപ്പ്

സോളാർ സ്ഥാപിച്ചവർ പകൽ ഗ്രിഡിലേക്ക് നൽകുന്നത്രയും വൈദ്യുതി രാത്രിയിൽ അവർക്ക് തിരിച്ചു നൽകണം. പകൽ വൈദ്യുതി വില യൂണിറ്റിന് നാല് രൂപയിൽ താഴെയാണെങ്കിൽ രാത്രി 12രൂപയിൽ കൂടുതലാണ്. ഇതുമൂലം വൻ സാമ്പത്തിക നഷ്ടമുണ്ടാകും.സോളാർ പദ്ധതി നഷ്ടം പഠിക്കാൻ കളമശേരിയിലെ സിസ്റ്റം ഒാപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ എൻ.എക്സ് സുനിലിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്.

നെറ്റ് മീറ്റർ തെളിവെടുപ്പ് 15ന്

പുരപ്പുറ സോളാർ സ്ഥാപിച്ചവർക്കും സോളാർ പ്ളാന്റുടമകൾക്കും ബാധകമായ നെറ്റ് മീറ്ററിംഗ് രണ്ടാംഭേദഗതി വ്യവസ്ഥകൾ സംബന്ധിച്ച് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ 15ന് രാവിലെ 11ന് വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ തെളിവെടുക്കും. മാർച്ച് 20ലെ തെളിവെടുപ്പിൽ അഭിപ്രായം അറിയിക്കാത്തവർക്ക് അന്ന് അറിയിക്കാം.

മു​ൻ​ ​ഡി​ ​ജി​ ​പി​ ​ശ്രീ​ലേ​ഖ​യെ ഷോ​ക്ക​ടി​പ്പി​ച്ച് ​സോ​ളാ​ർ​ ​ബിൽ

തി​രു​വ​ന​ന്ത​പു​രം​:​പു​ര​പ്പു​റ​ ​സോ​ളാ​ർ​ ​വെ​ച്ചി​ട്ടും​ ​വ​ൻ​തു​ക​യു​ടെ​ ​വൈ​ദ്യു​തി​ ​ബി​ൽ​ ​കി​ട്ടു​ന്നു​വെ​ന്ന​ ​പ​രാ​തി​യു​മാ​യി​ ​മു​ൻ​ ​ഡി.​ജി.​പി.​ ​ആ​ർ.​ ​ശ്രീ​ലേ​ഖ.​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ​ശ്രീ​ലേ​ഖ​ ​കെ.​എ​സ്.​ഇ.​ബി.​ക്കെ​തി​രെ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​ത്.​ ​രേ​ഖാ​മൂ​ലം​ ​ന​ൽ​കി​യ​ ​പ​രാ​തി​ക്ക് ​സാ​ങ്കേ​തി​ക​ ​ന്യാ​യ​ങ്ങ​ൾ​ ​നി​ര​ത്തി​ ​മ​ന​സി​ലാ​കാ​ത്ത​ ​മ​റു​പ​ടി​യാ​ണ് ​കി​ട്ടി​യ​ത്.


പു​ര​പ്പു​റ​ ​സോ​ളാ​ർ​ ​വ​യ്ക്കു​ന്ന​തി​ന് ​മു​മ്പ് 20,​​000​രൂ​പ​യാ​യി​രു​ന്നു​ ​ശ​രാ​ശ​രി​ ​വൈ​ദ്യു​തി​ ​ബി​ൽ.​ ​ഓ​ൺ​ഗ്രി​ഡ് ​പു​ര​പ്പു​റ​ ​സോ​ളാ​ർ​ ​വ​ച്ച​തോ​ടെ​ ​ബി​ൽ​ 800​രൂ​പ​യാ​യി​ ​കു​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​ആ​റു​മാ​സ​മാ​യി​ 10800​രൂ​പ​യു​ടെ​ ​ബി​ല്ലാ​ണ് ​കി​ട്ടു​ന്ന​ത്.​ ​അ​തോ​ടെ​യാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ 500​യൂ​ണി​റ്റോ​ളം​ ​സോ​ളാ​ർ​ ​വൈ​ദ്യു​തി​യാ​ണ് ​ഗ്രി​ഡി​ലേ​ക്ക് ​ന​ൽ​കു​ന്ന​ത്.​ ​നേ​ര​ത്തെ​ ​ഇ​ത് ​ബി​ല്ലി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ 200​യൂ​ണി​റ്റ് ​മാ​ത്ര​മാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ഗ്രി​ഡി​ൽ​ ​നി​ന്ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വൈ​ദ്യു​തി​ക്ക് ​പ​ക​ൽ​ ​സ​മ​യ​ത്തും​ ​ഉ​ച്ച​യ്‌​ക്കും​ ​പീ​ക്ക് ​അ​വേ​ഴ്സി​ലും​ ​വ്യ​ത്യ​സ്ത​ ​നി​ര​ക്കാ​ണ്.​ ​അ​താ​ണ് ​ബി​ൽ​ ​തു​ക​ ​കൂ​ടു​ന്ന​തെ​ന്നും​ ​ശ്രീ​ലേ​ഖ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​നേ​ര​ത്തെ​ ​ഇ​ല്ലാ​ത്ത​ ​ബി​ല്ലിം​ഗ് ​രീ​തി​ ​ആ​റു​മാ​സ​മാ​യി​ ​എ​ങ്ങ​നെ​ ​വ​ന്നു​ ​എ​ന്നാ​ണ് ​അ​വ​ർ​ ​ചോ​ദി​ക്കു​ന്ന​ത്.