പാമ്പിനെ പൊക്കിയെടുത്തത് ഹിറ്റാച്ചികൊണ്ട്, വിഴുങ്ങിയ വലിയ ഇര ഇപ്പോൾ പുറത്തുവരും; പിന്നെ നടന്നത്
Friday 10 May 2024 12:59 PM IST
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്ന് പനവൂർ - പനയമുട്ടം പോകുന്ന സ്ഥലത്ത് പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വാവ സുരേഷിന് കോൾ എത്തിയത്. കിണറിനായി ആഴത്തിലുള്ള കുഴി എടുത്തിരുന്നു. അതിൽ ഒരു അണലി വന്ന് വീണു, നോക്കുമ്പോൾ മറ്റൊരു പാമ്പും.
വാവ സ്ഥലത്ത് എത്തിയപ്പോൾ അണലിയെ കണ്ടു. മറ്റേ പാമ്പ് മണ്ണിനടിയിൽ ആണെന്ന് നാട്ടുകാർ പറഞ്ഞു. ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയിൽ നിന്ന് അണലിയെ മുകളിലേക്ക് എടുക്കുന്ന അപൂർവ്വ കാഴ്ചയ്‌ക്ക് നാട്ടുകാർ സാക്ഷിയായി. പിന്നെ വാവാ സുരേഷ് കുഴിയിൽ ഇറങ്ങി മണ്ണിനടിയിൽ ഇരുന്ന അപകടകാരിയായ ശംഖുവരയൻ പാമ്പിനെയും പിടികൂടി. കാണുക അപകടകാരികളായ അണലിയെയും,ശംഖു വരയൻ പാമ്പിനെയും പിടികൂടുന്ന അപൂർവ കാഴ്ച്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...