കരുതൽ 2.0 ഡിജിറ്റൽ കാർഡുമായി ആസ്റ്റർ

Saturday 11 May 2024 12:20 AM IST

കൊച്ചി: ലോക തലാസീമിയ ദിനത്തോടനുബന്ധിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ ആഭിമുഖ്യത്തിൽ രോഗമുക്തി നേടിയവരും നിലവിൽ ചികിത്സയിൽ കഴിയുന്നതുമായ തലസീമിയ രോഗികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കരുതൽ 2.0 എന്ന പേരിൽ നടത്തിയ പരിപാടിയോടനുബന്ധിച്ച് തലാസീമിയ ബാധിതർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഡിജിറ്റൽ കാർഡുകൾ പുറത്തിറക്കി.

തലാസീമിയ രോഗികൾക്ക് വേണ്ടി കഴിഞ്ഞ വർഷം നടപ്പാക്കിയ കരുതൽ - 2023 പദ്ധതിക്ക് വൻ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണിത്. ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ ഡിജിറ്റൽ കാർഡുകൾ പുറത്തിറക്കി.

ആസ്റ്റർ മെഡ്സിറ്റിയിലെ ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ദീപക് ചാൾസ്, പീഡിയാട്രിക് ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ശ്വേത സീതാറാം, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.എൻ.വി. രാമസ്വാമി, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മോബിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.

 കാർഡിന്റെ ഗുണങ്ങൾ

 കാർഡ് ഉടമകൾക്ക് ഡോക്ടർ കൺസൾട്ടേഷനുകളിൽ 50 ശതമാനം,​ ഒ.പി സേവനങ്ങൾക്ക് 20 ശതമാനം, ഒ.പി നടപടികൾക്ക് 10 ശതമാനം എന്നിങ്ങനെയുള്ള ഇളവുകൾ ലഭിക്കും.

 പുറമേ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന സാഹചര്യങ്ങളിൽ 10 ശതമാനം കിഴിവുമുണ്ട്.

Advertisement
Advertisement