റോബോട്ടിക്സ് ശില്പശാല

Friday 10 May 2024 5:57 PM IST

മൂവാറ്റുപുഴ: നിർമ്മല കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അവധിക്കാല റോബോട്ടിക്സ് ശില്പശാല നടക്കും. 15,16,17 എന്നീ തീയതികളിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായാണ് ശില്പശാല. ഭൗതികശാസ്ത്രം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, എന്നിവയിൽ അഭിനിവേശം വളർത്തിയെടുക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. പരീക്ഷണങ്ങളിലൂടെയും സിമുലേഷനുകളിലൂടെയും കുട്ടികളെ ഈ വിഷയങ്ങളിൽ കൂടുതൽ പ്രഗത്ഭരാക്കാനുതകുന്ന പ്രവർത്തനങ്ങൾ ശില്പശാലയുടെ ഭാഗമായി നടക്കും. ശില്പശാലയുടെ സമാപനത്തിൽ പ്രൊജക്ടുകളും ഹോബി സർക്യൂട്ടുകളും നിർമ്മിക്കാൻ കുട്ടികൾക്ക് സാധിക്കും. രജിസ്ട്രേഷനായി നിർമല കോളേജ് ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബോണി സാമുവേലുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്: 91 6238 066 868, 91 90742 15600.

Advertisement
Advertisement