പി.ഒ.സിയിൽ വാരാന്ത്യ മന:ശാസ്ത്ര കോഴ്‌സ്

Friday 10 May 2024 6:03 PM IST

കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പി.ഒ.സിയിൽ വാരാന്ത്യ മന:ശാസ്ത്ര കോഴ്‌സ് ആരംഭിക്കുന്നു.

മാനസികപ്രശ്‌നങ്ങൾ വർദ്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുള്ളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് നൽകുക. വ്യക്തിത്വ വികസനം, ക്രിമിനൽ-സൈക്കോളജി, സൈബർ ക്രൈം, കൗൺസലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ-തെറാപ്പി, യോഗ തുടങ്ങിയ വിഷയങ്ങളിൽ പ്രശസ്ത മന:ശാസ്ത്ര വിദഗ്ദ്ധർ ക്ലാസെടുക്കും. 20വയസിന് മേലുള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസം: എസ്.എസ്.എൽ.സി. ഫീസ് 5000 രൂപ. മാദ്ധ്യമം: മലയാളം.
2024 ജൂൺ മുതൽ 2025 മാർച്ചുവരെയാണ് കോഴ്‌സ് കാലാവധി. ശനിയാഴ്ച്ചകളിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 5വരെയാണ് ക്ലാസ്.
ഫോൺ: 9447441109, 9072822367

Advertisement
Advertisement