കൊതുകുവല തപ്പി പോകണോ?​

Saturday 11 May 2024 12:11 AM IST

മലപ്പുറത്തും പാലക്കാട്ടും തൃശൂരിലും മറ്രും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട കൊതുകുജന്യ രോഗമായ വെസ്റ്റ്നൈൽ പനിക്കെതിരെ ജാഗ്രത കർശനമാക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്ത് പലേടത്തും വേനൽമഴ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ തുടർച്ചയായിത്തന്നെ വർഷകാലം തുടങ്ങും. മഴക്കാലത്തിനു മുമ്പേ നടക്കാറുള്ള ഓടവൃത്തിയാക്കലും കൊതുകു നശീകരണ പ്രവ‌ർത്തനങ്ങളുമൊന്നും ഈ വർഷം എങ്ങും പേരിനു പോലും ഉണ്ടായിട്ടില്ല. മഴവെള്ളം കെട്ടിക്കിടക്കുന്ന ഓടകളിലും മറ്റും കൊതുകുകൾ പെറ്റുപെരുകി,​ അവ സൃഷ്ടിക്കുന്ന രോഗഭീഷണികളുടെ വ്യാപ്തി ചിന്തിക്കാൻ പോലും കഴിയുന്നതല്ല. വെസ്റ്ര് നൈൽ പനിയുടെ കാര്യത്തിലാണെങ്കിൽ പ്രതിരോധ കുത്തിവയ്പുകളോ ഫലപ്രദമായ ചികിത്സയോ പോലും ലഭ്യമല്ലെന്നാണ് മനസിലാക്കുന്നത്. കൊതുകിനെ തുരത്തുക മാത്രമാണ് പോംവഴി. അതിന് കൊതുകുവലയും കൊതുകുതിരിയും തപ്പി പോകേണ്ടിവരുമോ?​

ശ്യാമിലി മോൾ

മെഴുവേലി

Advertisement
Advertisement