സൗദിയെ ആശങ്കയിലാക്കി മെ​ർ​സ് ​കൊ​റോ​ണ​ ​വൈ​റ​സ്,​ മൂന്നു പേർക്ക് രോഗബാധ,​ ഒരാൾ മരിച്ചു

Friday 10 May 2024 8:38 PM IST

റി​യാ​ദ്:​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​മൂ​ന്ന് ​പേ​ർ​ക്ക് ​മെ​ർ​സ് ​കൊ​റോ​ണ​ ​വൈ​റ​സ് ​(​മി​ഡി​ൽ​ ​ഈ​സ്റ്റ് ​റെ​സ്പി​റേ​റ്റ​റി​ ​സി​ൻ​ഡ്രോം​)​​​ ​സ്ഥി​രീ​ക​രി​ച്ച​താ​യി​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​ റിപ്പോർട്ട് ചെയ്തു. ഇതിൽ ​ ​ഒ​രാ​ൾ​ ​മ​രി​ച്ചു.​ ​മൂ​വ​രും​ 56​നും​ 60​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​റി​യാ​ദ് ​സ്വ​ദേ​ശി​ക​ളാ​യ​ ​പു​രു​ഷ​ൻ​മാ​രാ​ണ്.​ ​ഏ​പ്രി​ൽ​ 10​നും​ 17​നും​ ​ഇ​ട​യി​ലാ​ണ് ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് ​നേ​ര​ത്തെ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​രോ​ഗ​വ്യാ​പ​ന​ത്തി​ന് ​റി​യാ​ദി​ലെ​ ​ഒ​രു​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​വു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​ക​രു​തു​ന്നു.​ ​ശ​രി​യാ​യ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്താ​ൻ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ഈ​ ​വ​ർ​ഷം​ ​ആ​ദ്യം​ ​മെ​ർ​സ് ​ബാ​ധി​ച്ച് ​ഒ​രാ​ൾ​ ​സൗ​ദി​യി​ൽ​ ​മ​രി​ച്ചി​രു​ന്നു.

2012​ലാണ് മെർസ് കൊറോണ വൈറസ് രോഗബാധ ​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​ക​ണ്ടെ​ത്തിയത്. ​ ​പി​ന്നീ​ട് ​മി​ഡി​ൽ​ ​ഈ​സ്റ്റ്,​ ​ആ​ഫ്രി​ക്ക,​ ​യൂ​റോ​പ്പ്,​ ​എ​ഷ്യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ കണ്ടെത്തി.​ 2014​ൽ​ ​യു.​എ​സി​ലും​ 2015​ൽ​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യി​ലും രോഗബാധ സ്ഥിരീകരിച്ചു.​ ​ഇ​തു​വ​രെ​ ​ആ​കെ​ 27​ ​രാ​ജ്യ​ങ്ങ​ളി​ലാണ് രോഗം ​സ്ഥി​രീ​ക​രി​ച്ചിട്ടുള്ളത്.


കൊ​വി​ഡ് 19​ന് ​കാ​ര​ണ​മാ​യ​ ​സാ​ർ​സ് ​കോ​വ് ​-​ 2​ ​വൈ​റ​സു​മാ​യി​ ​സാ​മ്യ​മു​ള്ള​ ​വൈ​റ​സാണിത്. വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ​ഒ​ട്ട​ക​ങ്ങ​ളി​ൽ​ ​നി​ന്ന് ​മ​നു​ഷ്യ​രി​ലേ​ക്ക് ​പ​ട​രു​മെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​മ്പ​ർ​ക്കം​ ​മൂ​ലം​ ​മ​നു​ഷ്യ​ർ​ക്കി​ടയി​ൽ​ ​വ്യാ​പി​ക്കു​ന്നു. ​ഇ​തു​വ​രെ​ ​മെ​ർ​സ് ​ബാ​ധി​ച്ച​ 2,613​ ​പേ​രി​ൽ​ 941​ ​പേ​ർ​ ​മ​രി​ച്ചു പ​നി,​ ​ചു​മ,​ ​ശ്വാ​സ​ത​ട​സം,​ ​ന്യു​മോ​ണി​യ,​ ​ജ​ല​ദോ​ഷം,​ ​ത​ല​വേ​ദ​ന,​ ​മൂ​ക്കൊ​ലി​പ്പ്,​ ​തൊ​ണ്ട​വേ​ദ​ന,​ ​ക്ഷീ​ണം,​ ​ആ​സ്ത്മ,​ ​ബ്രോ​ങ്കൈ​റ്റി​സ് എന്നിവയാണ് രോഗലക്ഷണങ്ങൾ.