ബുധൻ മുതൽ വാക്സിനേഷൻ

Friday 10 May 2024 8:40 PM IST

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ തെരുവു നായശല്യത്തിനെതിരെ ശക്തമായ നടപടികളെടുക്കാൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തെരുവു നായകൾക്ക് വാക്‌സിൻ നൽകും. വീടുകളിൽ വളർത്തുന്ന നായകൾക്ക് 30നകം കുത്തിവയ്പ് നടത്തി ലൈസൻസ് എടുക്കണം. ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തുന്ന ഉടമകൾക്കെതിരെ നിയമ നടപടിയുണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്, ഷീല ജോസ്, റൂബി ജിജി, അംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, പി.എസ്. യുസഫ്, കെ. ദിലീഷ്, രമണൻ ചേലാക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement