ജില്ലാ സമ്മേളനം

Friday 10 May 2024 10:41 PM IST

മലപ്പുറം: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ പതിമൂന്നാമത് ജില്ലാ വാർഷിക സമ്മേളനം നാളെ കാവുങ്ങൽ ബൈപാസിലുള്ള സൂര്യ റീജൻസിയിൽ നടക്കും.രാവിലെ ഒൻപതിന് ലാബുകളിലെ ടെക്നീഷ്യൻമാർക്കുള്ള തുടർവിദ്യാഭ്യാസ പരിപാടിയോടെ ആരംഭിക്കുന്ന സമ്മേളനം ഉച്ചക്ക് 12മണിക്ക് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം ഗൾഫ് ലാബ് അദ്ധ്യക്ഷത വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി മുഖ്യാതിഥിയായിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ.രേണുക, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, കേരള പ്രൈവറ്റ് ക്ലിനിക്ക് അസോസിയേഷൻ ,മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ എന്നിവയുടെ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

Advertisement
Advertisement