ഏകപക്ഷീയമായി വില കൂട്ടിയ ജുവലറിയുടെ നടപടി വിശ്വാസ്യത തകർക്കുമെന്ന്  എം. പി. അഹമ്മദ് 

Saturday 11 May 2024 12:48 AM IST

അക്ഷയതൃതീയ ദിനത്തിൽ ബോർഡ് വില പാലിക്കാത്ത ജുവലറിക്കെതിരെ വിമർശനം

കോഴിക്കോട്: അക്ഷയതൃതീയ ദിനത്തിൽ ബോർഡ് നിരക്ക് നിബന്ധനകൾ പാലിക്കാതെ പവൻ വില സ്വയം കൂട്ടിയ സംസ്ഥാനത്തെ പ്രമുഖ ജുവലറിയുടെ നടപടി സ്വർണ വ്യാപാര മേഖലയുടെ വിശ്വാസ്യത തകർക്കുന്നതാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം . പി അഹമ്മദ് പറഞ്ഞു. ഓരോ ദിവസവും നിശ്ചയിക്കുന്ന ബോർഡ് റേറ്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ജുവലറികളിൽ സ്വർണ വില്പന നടക്കുന്നത്. എന്നാൽ അക്ഷയ തൃതീയയുടെ ഭാഗമായി ഇന്നലെ കേരളത്തിലെ മുൻനിര ജുവലറി ഗ്രൂപ്പ് വെകുന്നേരത്തോടെ പെട്ടെന്ന് ബോർഡ് റേറ്റിൽ ഗ്രാമിന് 55 രൂപ കൂട്ടി വില്പന നടത്തി. സ്വർണ വ്യാപാര രംഗത്ത് ആവേശം ദൃശ്യമാകുന്ന അക്ഷയ തൃതീയ ദിനത്തിൽ സൃഷ്ടിച്ച അനാരോഗ്യകരമായ മത്സരം സ്വർണ വ്യാപാര മേഖലയെ ദോഷകരമായി ബാധിക്കും. അക്ഷയതൃതീയ ദിനത്തിൽ പോലും ബോർഡ് റേറ്റിന് യാതൊരു വിലയും കൽപ്പിക്കാതെ ഓരോ ജുവലറിയും തോന്നിയത് പോലെ വില നിശ്ചയിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് എം. പി അഹമ്മദ് കൂട്ടിച്ചേർത്തു.

Advertisement
Advertisement