കല്യാൺ ജുവലേഴ്‌സ്  ലാഭം 32 ശതമാനം ഉയർന്നു

Saturday 11 May 2024 12:50 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം കല്യാൺ ജുവലേഴ്‌സിന്റെ വിറ്റുവരവ് 32 ശതമാനം ഉയർന്ന് 18,548 കോടി രൂപയായി. മൊത്തം ലാഭം 596 കോടി രൂപ.
ഇന്ത്യയിലെ വിറ്റുവരവ് 15,783 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നുള്ള ലാഭം 554 കോടി രൂപയായി വർദ്ധിച്ചു.

മാർച്ച് പാദത്തിൽ മൊത്തം വിറ്റുവരവ് 4,535 കോടി രൂപയായി ഉയർന്നു.ഇക്കാലയളവിൽ ലാഭം 137 കോടി രൂപയിലെത്തി.
ഗൾഫ് മേഖലയിൽ നാലാം പാദത്തിൽ കമ്പനിയുടെ വിറ്റുവരവ് 624 കോടി രൂപയായി ഉയർന്നു. ഇവിടെ ലാഭം 9.9 കോടി രൂപയിലേക്ക് ഉയർന്നു.

കമ്പനിയുടെ ലൈഫ് സ്‌റ്റൈൽ ബ്രാൻഡായ കാൻഡിയറിന്റെ നാലാം പാദ വിറ്റുവരവ് 36 കോടി രൂപയാണ്. ഈ വർഷം കാൻഡിയർ 70 ലക്ഷം രൂപ നഷ്ടം രേഖപ്പെടുത്തി.

ഓഹരി ഉടമകൾക്ക് 120 കോടി രൂപ ലാഭവിഹിതം നൽകാൻ ശുപാർശ ചെയ്തു.
വിവാഹ പർച്ചേസുകളിലും അക്ഷയ തൃതീയ ദിനത്തിലും മികച്ച ഉപഭോക്തൃ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കല്യാൺ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു .

Advertisement
Advertisement