പമ്പ, കൊച്ചുപമ്പ ഡാമുകൾ 13 ന് തുറക്കും ; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

Saturday 11 May 2024 12:09 AM IST

പത്തനംതിട്ട : ശബരിമലയി​ൽ ഇടവമാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സൗകര്യാർത്ഥം സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് ഉയർത്താനായി​ പമ്പ, കൊച്ചുപമ്പ ഡാമുകൾ തുറന്നുവിടാൻ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനി​യർക്കു ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അനുമതി​ നൽകി​. 13ന് രാവിലെ ആറു മുതൽ 19 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റർ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റി മീറ്റർ ഉയരാനുള്ള സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

Advertisement
Advertisement