അദ്ധ്യാപകർക്ക് അപേക്ഷിക്കാം

Saturday 11 May 2024 12:12 AM IST

പത്തനംതിട്ട : കല്ലറകടവിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നതിനായി താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന പ്രവർത്തിപരിചയമുള്ളവരായിരിക്കണം. യു.പി വിദ്യാർത്ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനായി +2, പ്രീഡിഗ്രി, ടി.ടി.സി, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാച്ചുറൽ സയൻസ് (ബയോളജി), സോഷ്യൽ സ്റ്റഡീസ്, ഫിസിക്കൽ സയൻസ് (ഫിസിക്‌സ് ആന്റ് കെമിസ്ട്രി), ഇംഗ്ലീഷ്, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി ബി.എഡ്, പി.ജി യോഗ്യതയുള്ള അദ്ധ്യാപകർക്ക് അപേക്ഷിക്കാം. ഫോൺ.9544788310, 8547630042.

Advertisement
Advertisement