ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കമാവും

Saturday 11 May 2024 12:20 AM IST
ulsav

ചേളന്നൂർ: കല്ലു പുറത്തുതാഴം കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട ശ്രീ പരദേവതാ ക്ഷേത്ര പ്രതിഷ്ഠാദിന കളം പാട്ടുപന്തീരായിരം തേങ്ങയേറും മഹോത്സവത്തിന് ഇന്ന് തുടക്കമാവും ക്ഷേത്രം തന്ത്രി കുറ്റിയാട്ട് ഇല്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാട് മേൽശാന്തി ചേക്രക്കൽ മുരളീധരൻ നമ്പുതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പുലർച്ചെ ഗണപതി ഹോമംതെഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പുതിരി നയിക്കുന്ന സർവൈശ്വര്യപൂജ പ്രസാദ ഊട്ട് ദീപരാധന വിവിധ കലാപരിപാടികളും നടക്കും . നാളെ ഉഷപൂജ പ്രഭാഷണം, അന്നദാനം, ഉച്ചപ്പാട്ട് മുല്ലക്കൽ പാട്ട് എഴുന്നളിപ്പ് കളം മായ്ക്കൽ നടക്കും തിങ്കളാഴ്ച പതിവുപൂജകൾക്കു പുറമേ പ്രതിഷ്ഠ ദിനപൂജകൾ ഏകാദശ രുദ്രധാര വൈകീട്ട് 5 ന് കൊയോളി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള ആഘോഷ വരവ് രാത്രി 10 മണിക്ക് 12000 തേങ്ങയേറും നടക്കും.

Advertisement
Advertisement